നോക്കുമ്പോഴുണ്ട് കിണര്‍ അങ്ങിനെ തന്നെ താഴേക്ക് ഇരിക്കുന്നു; വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

കിണര്‍ ഇടിഞ്ഞു താണപ്പോള്‍ സമീപത്തുണ്ടായിരുന്ന വിട്ടമ്മ കുല്‍സു അത്ഭുതകരമായി രക്ഷപെടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലുവ: ആദ്യം ചെറിയ ശബ്ദം കേട്ടു. വിട്ടമ്മയായ കുല്‍സു കരുതി പൂച്ചയോ മറ്റോ ഓടിയതിന്റെ ശബ്ദമായിരിക്കും എന്ന്. വീണ്ടും ശബ്ദം ശക്തമായതോടെ കുല്‍സു വീടിനുള്ളിലേക്ക് കയറി നിന്നു. പിന്നെ നോക്കുമ്പോഴുണ്ട്, അരഭിത്തി ഉള്‍പ്പെടെ കിണര്‍ അങ്ങിനെ തന്നെ താഴേക്ക് ഇരിക്കുന്നു...

ആലുവ അമ്പാട്ടുകാവ് ക്ഷേത്രത്തിന് സമീപത്തെ പനപ്പിള്ളി കുഞ്ഞുമുഹമ്മദിന്റെ വീട്ടിലായിരുന്നു കിണര്‍ ഇടിഞ്ഞു താണത്. ഞായറാഴ്ചയായിരുന്നു സംഭവം. കിണര്‍ ഇടിഞ്ഞു താണപ്പോള്‍ സമീപത്തുണ്ടായിരുന്ന വിട്ടമ്മ കുല്‍സു അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. 

പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് ഒരു മീറ്റര്‍ അകലത്തിലാണ് കിണര്‍. ശബ്ദം കേട്ട് കിണറിന് അടുത്ത് തന്നെ കുല്‍സു നിന്നിരുന്നു എങ്കില്‍ അവരും കിണറിനോട് ചേര്‍ന്ന് താഴേയ്ക്ക് പോകുമായിരുന്നു. 

കിണറില്‍ നിന്നും വീടിനെ അധികം അകലം ഇല്ലാത്തതിനാല്‍ വീടിനും അപകട ഭീഷണി നിലനില്‍ക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com