പ്രധാന യോഗ്യത എംഎല്‍എയുടെ ഭാര്യ; ഒന്നാം റാങ്കുകാരിയെ ഒഴിവാക്കി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒന്നാം റാങ്കുകാരി
പ്രധാന യോഗ്യത എംഎല്‍എയുടെ ഭാര്യ; ഒന്നാം റാങ്കുകാരിയെ ഒഴിവാക്കി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം

കണ്ണൂര്‍; ഒന്നാം റാങ്കുകാരിയെ പിന്‍തള്ളി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം നല്‍കിയതായി ആരോപണം. അഭിമുഖത്തിലെ ആദ്യ റാങ്കുകാരിയെ ഒഴിവാക്കിയാണ് സര്‍വകാലാശാല നിയമനം നടത്തിയിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒന്നാം റാങ്കുകാരി. 

എന്നാല്‍ നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സര്‍വകലാശാലയുടെ ഭാഷ്യം. സംവരണാടിസ്ഥാനത്തിലാണ് നിയമനം നടത്തിയിരിക്കുന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി. എന്നാല്‍ പൊതു നിയമനത്തിന് വേണ്ടിയാണ് വിജ്ഞാപനം ഇറക്കിയത്. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തിലാണ് എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. അഭിമുഖത്തില്‍ ഇവര്‍ക്ക് രണ്ടാം റാങ്കാണ് ലഭിച്ചത്. ഇതോടെ സര്‍വകലാശാല നിയമനത്തില്‍ സംവരണം കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഒഇസി സംവരണത്തില്‍ പെടുത്തി നിയമനവും നല്‍കി. 

ഈ തസ്തികയിലേക്കുള്ള വിജ്ഞപനത്തില്‍ സംവരണ കാര്യം വ്യക്തമാക്കിയിരുന്നില്ല. സാധാരണ സര്‍വകലാശാലയില്‍ സംവരണം ഏര്‍പ്പെടുത്തുന്ന പതിവില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 

അഭിമുഖമായി ബന്ധപ്പെട്ടും പരാതി നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ അതത് വിഷയങ്ങളിലെ വിദഗ്ധര്‍ വേണമെന്നിരിക്കേ ചാന്‍സിലര്‍ക്ക് പുറമേ മറ്റ് വിഷയങ്ങളിലെ അധ്യാപകരായിരുന്നെന്നും പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com