രണ്ടുലക്ഷത്തിന്റെ വായ്പയ്ക്ക് രണ്ടുകോടി കുടിശ്ശിക: വീട്ടമ്മയുടെ വീട്ടില്‍ ജപ്തി, മണ്ണെണ്ണയും പെട്രോളുമായി പ്രതിഷേധം 

കൊച്ചി ഇടപ്പള്ളിയിലെ വീട് ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന വീട്ടമ്മയുടെ വീട്ടില്‍ സംഘര്‍ഷം.
രണ്ടുലക്ഷത്തിന്റെ വായ്പയ്ക്ക് രണ്ടുകോടി കുടിശ്ശിക: വീട്ടമ്മയുടെ വീട്ടില്‍ ജപ്തി, മണ്ണെണ്ണയും പെട്രോളുമായി പ്രതിഷേധം 

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ വീട് ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന വീട്ടമ്മയുടെ വീട്ടില്‍ സംഘര്‍ഷം. ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മാഹുതിയ്ക്ക് ശ്രമിച്ചു. ഇടപ്പളളി സ്വദേശിനി പ്രീത ഷാജിയുടെ വീട് ജ്പ്തി ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഫയര്‍ഫോഴ്‌സ് സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. 

ജ്പ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അറിഞ്ഞ് വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. എടുക്കാത്ത വായ്പയുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെയായിരുന്നു 365 ദിവസമായി പ്രീത സമരം നടത്തി വന്നത്. അതിനിടെയാണ് വീട് ജപ്തി ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സുഹൃത്തിനായി രണ്ട് ലക്ഷം രൂപയുടെ ജാമ്യം നിന്നതല്ലാതെ ആരില്‍ നിന്നും താന്‍ വായ്പ എടുത്തിട്ടില്ലെന്ന് പ്രീത പറയുന്നു. ഭൂ മാഫിയക്കാരാണ് സംഘര്‍ഷത്തിന് പിന്നിലെന്നും വീട്ടമ്മ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്ന ബന്ധുവായ സാജനുവേണ്ടി വായ്പയെടുക്കാന്‍ ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയും ചെയ്തു. എന്നാല്‍ ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍ തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഷാജി തയ്യാറായെങ്കിലും ത തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതര്‍ വന്‍തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു. രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടിയായെന്നാണ് എച്ച്ഡിഎഫ്‌സി പറയുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

 ജപ്തി നടപടി തടയാന്‍ ഹൈക്കോടതി ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com