സ്വാഗതം പറയാന്‍ അഭിമന്യുവില്ല, മഹാരാജാസ് കോളെജിലേക്ക് നവാഗതര്‍ ഇന്നെത്തും

അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ക്ലാസുകള്‍ ആരംഭിക്കുന്നത് നീട്ടിവെച്ചിരുന്നു
സ്വാഗതം പറയാന്‍ അഭിമന്യുവില്ല, മഹാരാജാസ് കോളെജിലേക്ക് നവാഗതര്‍ ഇന്നെത്തും

കൊച്ചി: മഹാരാജാസ് കോളെജിലെ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ക്ലാസുകള്‍ ആരംഭിക്കുന്നത് നീട്ടിവെച്ചിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഒന്നാം വര്‍ഷക്കാരുടെ ക്ലാസുകള്‍ ആരംഭിക്കേണ്ടിയിരുന്നത്. ഒന്നാം വര്‍ഷത്തിലേക്ക് അഡ്മിഷന്‍ നേടി ഇന്ന് കോളെജില്‍ എത്തേണ്ടിയിരുന്ന ഫറൂഖിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. എം.കെ.സാനു മുഖ്യ പ്രഭാഷണം നടത്തും. കെ.ആര്‍.വിശ്വംഭരന്‍, പി.കെ.രവീന്ദ്രന്‍ എന്നിവരും പങ്കെടുക്കും. 

ആഘോഷങ്ങള്‍ ഒഴിവാക്കിയായിരിക്കും നവാഗതര്‍ക്കുള്ള പ്രവേശനം. ഇതുകൂടാതെ മഹാരാജാസ് കോളെജിലെ അനധ്യാപകരും, അധ്യാപകരും പിരിച്ചെടുത്ത അഞ്ച് ലക്ഷത്തോളം രൂപ വട്ടവടയിലെ വീട്ടിലെത്തി അഭിമന്യുവിന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കും. 

കോളെജ് പ്രിന്‍സിപ്പല്‍ ഡോ.കൃഷ്ണകുമാര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേരാണ് വട്ടവടയിലേക്ക് പോകുന്നത്. മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും വിരമിച്ച അധ്യാപകരും സ്ഥലം മാറിപ്പോയവരും എല്ലാവരുമായി മുന്നൂറോളംപേരാണ് ധനസമാഹരണത്തില്‍ പങ്കാളിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com