മലയാളി യുവതിയെ മസ്കറ്റിലെത്തിച്ച് നഗ്നദൃശ്യം പകർത്തി നിരവധി പേർക്ക് കാഴ്ചവെച്ചു ; പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന് വീട്ടമ്മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th July 2018 04:24 PM |
Last Updated: 10th July 2018 04:31 PM | A+A A- |

കൊല്ലം : കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ യുവതിയെ മസ്‌കറ്റിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്താണ് ഇവരെ മസ്‌കറ്റിലെത്തിച്ചത്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതായും, ഭീഷണിപ്പെടുത്തി വേശ്യാവൃത്തിയ്ക്ക് നിർബന്ധിച്ചതായും യുവതി പരാതിപ്പെട്ടു. ബന്ധുക്കളായ സ്ത്രീകളാണ് തന്നെ ചതിച്ചത്. സംഭവം ചൂണ്ടിക്കാട്ടി കൊല്ലം അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും യുവതി പരാതിപ്പെട്ടു.
വീട്ടുജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ ബന്ധുക്കളായ സ്ത്രീകൾ ഖത്തറിലേക്ക് കൊണ്ടുപോയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഇവരെ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു. ഒൻപതു മാസത്തോളം യുവതിയെ മലയാളികൾ അടക്കമുള്ളവർക്ക് കാഴ്ച്ച വെച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
ലൈംഗിക വൃത്തിയ്ക്ക് നിർബന്ധിതയായ യുവതിയുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഇവർ തട്ടിയെടുത്തു. പീഡനം സഹിക്കാനാകാതെ വിവരം ഭർത്താവിനെ അറിയിച്ചു. തുടർന്ന് ഭർത്താവിന്റെ ഇടപെടലിൽ വിദേശ മലയാളികളാണ് യുവതിയെ നാട്ടിലെത്തിക്കാൻ സഹായിച്ചത്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.