കോഴിക്കോട് കനത്ത മഴ: കുറ്റിയാടി മീന്‍പറ്റ വനത്തില്‍ ഉരുള്‍പ്പൊട്ടല്‍

കനത്തമഴയെ തുടര്‍ന്ന് കുറ്റിയാടി മീന്‍പറ്റവനത്തില്‍ ഉരുള്‍പ്പൊട്ടല്‍. ആളപായമില്ല
കോഴിക്കോട് കനത്ത മഴ: കുറ്റിയാടി മീന്‍പറ്റ വനത്തില്‍ ഉരുള്‍പ്പൊട്ടല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴതുടരുന്നു. മഴയെ തുടര്‍ന്ന് കുറ്റിയാടി മീന്‍പറ്റവനത്തില്‍ ഉരുള്‍പ്പൊട്ടല്‍. ആളപായമില്ല. വ്യാപകമായി കൃഷി നാശമുണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ശബ്ദത്തോടെയാണ് മലവെള്ളമെത്തിയതെന്ന് സമീപവാസികള്‍ പറയുന്നു. ഇന്നലെ ആരംഭിച്ച മഴ ഇന്നും തുടരുകായാണ്.

കനത്ത മഴയെ തുടര്‍ന്ന് കുറ്റിയാടിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com