ജിഎന്‍പിസിയ്ക്ക് പിന്നില്‍ മദ്യകമ്പനികള്‍? വിദേശത്തും ആഘോഷം, സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം

ജിഎന്‍പിസിയ്ക്ക് പിന്നില്‍ മദ്യകമ്പനികള്‍- വിദേശത്തും ആഘോഷം, സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം
ജിഎന്‍പിസിയ്ക്ക് പിന്നില്‍ മദ്യകമ്പനികള്‍? വിദേശത്തും ആഘോഷം, സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം

തിരുവനന്തപുരം: ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക് പിന്നില്‍ മദ്യക്കമ്പനികളാണെന്ന് സംശയം.  ജി.എന്‍.പി.സിയുടെ വാര്‍ഷിക ആഘോഷം സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനികളെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്തും  വിദേശത്തും ആഘോഷം നടന്നെന്ന് കണ്ടെത്തല്‍. ഇതിനുപിന്നിലെ സാമ്പത്തിക ഇടപാടുകള്‍ എക്‌സൈസ് അന്വേഷിക്കും.

ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത്കുമാറിിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍. ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ടിക്കറ്റ് വച്ച് മദ്യസല്‍ക്കാരം നടത്തിയതായും എക്‌സൈസ് കണ്ടെത്തി. തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ അജിത്തിനെതിരെ പുതിയ കേസെടുക്കും. 

മദ്യം സൗജന്യമായി നല്‍കുന്ന പാര്‍ട്ടികളും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനുള്ള ടിക്കറ്റ് 1,500 രൂപയ്ക്കാണ് വിറ്റത്. തുരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടികളുടെ ടിക്കറ്റുകളും ഒരു എയര്‍ ഗണ്ണും അജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. മദ്യം വില്‍പ്പന നടത്തിയ പാര്‍ട്ടി നടത്തിയതോടെ അജിത്തിനും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകളും മാറും. ഗുരുതരവകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തും. ഇതോടെ ഗ്രൂപ്പ് അംഗങ്ങളും പ്രതിസന്ധിലായിരിക്കുകയാണ്. പേജ് മരവിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിനും അധികൃതര്‍ കത്ത് നല്‍കും. 

എന്നാല്‍ സോഷ്യല്‍ ലോകത്ത് ഗ്രൂപ്പിനെയും അഡ്മിന്‍മാരെയും പിന്തുണച്ച് അംഗങ്ങള്‍ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. െഎ സപ്പോര്‍ട്ട് ജിഎന്‍പിസി ക്യംപെയിന്‍ പുരോഗമിക്കുകയാണ്. 20 ലക്ഷം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മക്കെതിരെ എക്‌സൈസ് നടപടി തുടങ്ങിയതോടെയാണ് അംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന നിഗമനത്തില്‍ ഉറച്ചാണ് എക്‌സൈസിന്റെ നടപടി. ഒളിവിലുള്ള അജിത്ത്കുമാറിന്റെ വീട്ടില്‍ നിന്നും മദ്യസല്‍കാര പാര്‍ട്ടിയുടെ ടിക്കറ്റുകളും കണ്ടെത്തിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com