നിയമത്തിനും മീതെ 'പറന്ന്' ഉന്നതര്‍; നോട്ടീസിന് പുല്ലുവില, മുഖ്യമന്ത്രിയും, ഡിജിപിയും, കോടിയേരിയും, കുമ്മനവും പിഴയടച്ചില്ല

നിയമത്തിനും മീതെ 'പറന്ന്' ഉന്നതര്‍; നോട്ടീസിന് പുല്ലുവില, മുഖ്യമന്ത്രിയും ഡിജിപിയും കോടിയേരിയും കുമ്മനവും പിഴയടച്ചില്ല
നിയമത്തിനും മീതെ 'പറന്ന്' ഉന്നതര്‍; നോട്ടീസിന് പുല്ലുവില, മുഖ്യമന്ത്രിയും, ഡിജിപിയും, കോടിയേരിയും, കുമ്മനവും പിഴയടച്ചില്ല

തിരുവനന്തപുരം: പൊതുനന്മലക്ഷ്യമാക്കി കൊണ്ടുവന്ന നിയമം ഉന്നതര്‍ ലംഘിക്കുന്നതായി കണ്ടെത്തല്‍. സംസ്ഥാനത്ത് അമിത വേഗതയില്‍ സഞ്ചരിച്ചിട്ട് പിഴയടക്കാന്‍ തയ്യാറാവാതെ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളും. മുഖ്യമന്ത്രിയുടെ വാഹനം അമിതവേഗതയില്‍ സഞ്ചരിച്ചതിന് 400 രൂപ പിഴയടക്കാനായി നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനം 38തവണയാണ് നിയമം ലംഘനം നടത്തിയത്. നിരവധി തവണ അധികൃതര്‍ നോട്ടീസ് അയച്ചിട്ടും പിഴയൊടുക്കാന്‍ കോടിയേരിയും തയ്യാറായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളും നിരവധി തവണ നിയമലംഘനം നടത്തിയതായാണ് കണ്ടെത്തല്‍.

പൊലീസ് മേധാവിയും നിയമലംഘനം നടത്തുന്നകാര്യത്തില്‍ ഒട്ടും പുറകില്‍ അല്ല.  52 തവണയാണ് ഡിജിപി നിയമലംഘനം നടത്തിയത്. ലോക് നാഥ് ബഹ്‌റയ്‌ക്കൊപ്പമാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാഹനവും. സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയത് 5 വാഹനങ്ങളും നിരവധി തവണ നിയമലംഘനം നടത്തിയിട്ട് പിഴയൊടുക്കാന്‍  തയ്യാറായിട്ടില്ല. ഒരു ലക്ഷത്തിലേറെ രൂപയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിഴയടക്കാനുള്ളത്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും രണ്ട് തവണ നിയമലംഘനം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൂന്ന് തവണ നിയമലംഘനം നടത്തി. ഇവരാരും തന്നെ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും പിഴയൊടുക്കിയിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com