പൊലീസ് സ്റ്റേഷനില്‍ ഫയര്‍ഫോഴ്‌സിന്റെ ദാസ്യപ്പണി; 13 മണിക്കൂര്‍ നീണ്ട കിണര്‍ വൃത്തിയാക്കല്‍

ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മറ്റ് പണികള്‍ എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കവെയാണ് കിണര്‍ വൃത്തിയാക്കാന്‍ പൊലീസ് ഫയര്‍ഫോഴ്‌സിനെ ഉപയോഗിച്ചത്
പൊലീസ് സ്റ്റേഷനില്‍ ഫയര്‍ഫോഴ്‌സിന്റെ ദാസ്യപ്പണി; 13 മണിക്കൂര്‍ നീണ്ട കിണര്‍ വൃത്തിയാക്കല്‍

ചാലക്കുടി പൊലീസ് സ്റ്റേഷനിലെ കിണര്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വൃത്തിയാക്കിച്ച നടപടി വിവാദത്തില്‍. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മറ്റ് പണികള്‍ എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കവെയാണ് കിണര്‍ വൃത്തിയാക്കാന്‍ പൊലീസ് ഫയര്‍ഫോഴ്‌സിനെ ഉപയോഗിച്ചത്. 

പൊലീസിലെ അടിമപ്പണിയെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിന് ഇടയിലാണ് മറ്റ് സര്‍വീസിലുള്ളവരെ കൊണ്ട് ചപ്പു ചവറുകള്‍ നിറഞ്ഞ കിണര്‍ വൃത്തിയാക്കിച്ചിരിക്കുന്നത്. 

13 മണിക്കൂര്‍ സമയമെടുത്തായിരുന്നു ഇവിടെ കിണര്‍ വൃത്തിയാക്കിയത്, രാവിലെ എട്ട് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ. സ്റ്റേഷന്‍ ഓഫീസര്‍, ലീഡിങ് ഫയര്‍മാന്‍, ഫയര്‍മാന്‍, ഡ്രൈവര്‍ എന്നിവരുടെ സേവനമാണ് ചാലക്കുടി പൊലീസ് തേടിയത്. 

എന്നാല്‍ ഉന്നത പൊലീസ് ഓഫീസര്‍മാരുടെ പരാതിയെ തുടര്‍ന്നാണ് വാഹനം വിട്ടുനല്‍കിയതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ഓരോ സ്ഥലത്തേക്കുള്ള യാത്രയും ലോഗ്ബുക്കില്‍ എഴുതണം എന്നാണ് ചട്ടം. എന്നാല്‍ വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഇവര്‍ പൊലീസ് സ്റ്റേഷനിലെ കിണര്‍ വൃത്തിയാക്കാന്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com