വിപ്‌ളവ കവിയായ സച്ചിദാനന്ദനു പോലും കറുപ്പ് ഇന്നും അന്ധകാരം; സാഹിത്യ നായകര്‍ 'കാലാ'' എങ്കിലും കാണണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വിപ്‌ളവ കവിയായ സച്ചിദാനന്ദനു പോലും കറുപ്പ് ഇന്നും അന്ധകാരം; സാഹിത്യ നായകര്‍ 'കാലാ'' എങ്കിലും കാണണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
വിപ്‌ളവ കവിയായ സച്ചിദാനന്ദനു പോലും കറുപ്പ് ഇന്നും അന്ധകാരം; സാഹിത്യ നായകര്‍ 'കാലാ'' എങ്കിലും കാണണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: 'അഭിമന്യുവിന്റെ വധം കേരള രാഷ്ട്രീയത്തിലെ 'കറുത്ത ' അദ്ധ്യായം ' എന്ന കവി സച്ചിദാനന്ദന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിപ്‌ളവ കവിയായ സച്ചിദാനന്ദനു പോലും കറുപ്പ് ഇന്നും അന്ധകാരമായി തന്നെ തുടരുകയാണെന്ന് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി. കറുപ്പിനെ ഇകഴ്ത്തിയും കുറഞ്ഞ പക്ഷം അപ്രത്യക്ഷ്യമാക്കിയും നടപ്പിലാക്കുന്ന ഈ ധവള വിപ്‌ളവത്തിന്റെ പ്രകടനപരത ദുസ്സഹമാണ്. കുറഞ്ഞ പക്ഷം നമ്മുടെ സാഹിത്യ നായകര്‍ 'കാലാ'' എന്ന ചിത്രം എങ്കിലും കാണണമെന്ന് മാര്‍ കൂറിലോസ് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.


ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

കറുപ്പും വെളുപ്പും

ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ കവി സച്ചിദാനന്ദന്റെ ഒരു പ്രസ്താവന വായിച്ചു: 'അഭിമന്യുവിന്റെ വധം കേരള രാഷ്ട്രീയത്തിലെ 'കറുത്ത ' അദ്ധ്യായം ' അത്രേ എന്ന്. വിപ്‌ളവ കവിയായ സച്ചിദാനന്ദനു പോലും കറുപ്പ് ഇന്നും അന്ധകാരമായി തന്നെ തുടരുന്നു. ചുമപ്പിന്റെ ഉള്‍പ്പെടെ വിവിധ വര്‍ണ്ണങ്ങളുടെ തടവറയില്‍ നിന്ന് എന്നാണ് കറുപ്പിന് ഒരു ഉയിര്‍പ്പ് ലഭിക്കുക? കറുപ്പിന്റെ രാഷ്ട്രീയം എന്നാണീ പുരോഗമനാത്മാക്കള്‍ തിരിച്ചറിയുക? 'കറുത്ത കര'ങ്ങളും, 'കറുത്ത പണ'വും, 'കറുത്ത അദ്ധ്യായ 'വും, ഒക്കെ എന്നാണ് വിമോചനം നേടുക? സവര്‍ണ്ണ സംസ്‌കൃതിയുടെ മറ്റൊരു 'ഉല്‍പതിഷ്ണ' പ്രയോഗമാണ് 'മഴവില്‍ സംസ്‌കാരം'! മഴവില്ലിന്റ വര്‍ണ്ണ രാജിയില്‍ കറുപ്പില്ലല്ലോ. കറുപ്പില്ലാത്ത വര്‍ണ്ണ വൈവിദ്ധ്യമാണല്ലോ ബഹുസ്വരതയുടെ സംസ്‌കാരം പലര്‍ക്കും . പൂന്തോട്ടത്തിലെ വൈവിദ്ധ്യമാര്‍ന്ന പുഷ്പങ്ങളുടെ നിറകൂട്ടും നമ്മുടെ പുരോഗമനകാരി കളുടെ സര്‍വ്വസാധാരണമായ മറ്റൊരു ഉപമാനമാണ്. കറുത്ത നിറമുള്ള ഒരു പൂവിനെ തേടി ഏറെ അലയേണ്ടി വരുമല്ലോ. കറുപ്പിനെ ഇകഴ്ത്തിയും കുറഞ്ഞ പക്ഷം അപ്രത്യക്ഷ്യമാക്കിയും നടപ്പിലാക്കുന്ന ഈ ധവള വിപ്‌ളവത്തിന്റെ പ്രകടനപരത ദുസ്സഹമാണ്.

P. S കുറഞ്ഞ പക്ഷം നമ്മുടെ സാഹിത്യ നായകര്‍ 'കാലാ'' എന്ന ചിത്രം എങ്കിലും കാണണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com