കനത്ത മഴ; താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2018 07:54 PM |
Last Updated: 11th July 2018 07:54 PM | A+A A- |

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് തമാരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം വഴി വലിയ വാഹനങ്ങള്‍ പോകുന്നത് നിരോധിച്ചതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ചുരത്തിലെ അപകടാവസ്ഥ കണക്കിലെടുത്താണ് നിയന്ത്രണത്തിന് കലക്ടര്‍ ഉത്തരവിട്ടത്. അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. ഗതാഗത നിയന്ത്രണം നാളെ രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.