അഭിമന്യു വധത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടും; പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന സൂചനയെ തുടര്‍ന്ന്‌

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ വിദേശത്ത് കടന്നതായുള്ള സൂചനകളെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായം
അഭിമന്യു വധത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടും; പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന സൂചനയെ തുടര്‍ന്ന്‌

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവരെ കണ്ടെത്താന്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ വിദേശത്ത് കടന്നതായുള്ള സൂചനകളെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായം ലഭിക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ നീക്കം. 

കേരള പൊലീസിലെ ക്രൈംബ്രാഞ്ച് ഡിക്റ്ററ്റീവ് വിഭാഗത്തിന് നേരിട്ട വിദേശത്തേക്ക് പോയി അന്വേഷണം നടത്താന്‍ സാങ്കേതിക തടസങ്ങളുണ്ട്. ഇതിനെ തുടര്‍ന്ന് അന്വേഷണം എന്‍ഐഎയ്ക്ക് വിടാനുള്ള സാധ്യതയുമുണ്ടെന്നാണ് സൂചന. 

അഭിമന്യുവിനെ കൊലപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞാണ് വിമാനത്താവളങ്ങളിലേക്ക് അന്വേഷണ സംഘം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈ സമയം കൊണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. 

പ്രതികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടായിരന്നതായും സംശയിക്കപ്പെടുന്നുണ്ട്. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം ഹൈദരാബാദിലെത്തുകയും അവിടെ നിന്ന് വിദേശത്തേക്ക് കടന്നതായുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. 

നെട്ടൂര്‍ സ്വദേശികളായ ആറ് പേരാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട. അധ്യാപകന്റെ കൈവെട്ടിയ കേസിലെ രണ്ട് പ്രതികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ഇവര്‍ ലക്ഷ്യം വെച്ചിരുന്നു എന്നും, ദീര്‍ഘകാലത്തെ ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com