കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കാനൊരുങ്ങി ജോയ്‌സ് ജോര്‍ജ്ജ് എംപി

കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എംഎം മണി
കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കാനൊരുങ്ങി ജോയ്‌സ് ജോര്‍ജ്ജ് എംപി

ഇടുക്കി: കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എംഎം മണി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തോ എന്ന കാര്യം അറിയില്ലെന്നും മണി കൂട്ടിചേര്‍ത്തു.

ജോയ്‌സ് ജോര്‍ജ്ജിന്റെ അച്ഛന്‍ നേരത്തെതന്നെ കോണ്‍ഗ്രസുകാരനാണ്. ജോയ്‌സ് ജോര്‍ജ്ജ് കോണ്‍ഗ്രസുകാരനായ കാലത്ത് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എംപിയായതിന് ശേഷമാണ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഈ ഭൂമി പണ്ട് അയാളുടെ അച്ഛന്‍ വിലയ്ക്ക് വാങ്ങിച്ച ഭൂമിയാണ്. ഭൂമിക്ക് പട്ടയവും ഉണ്ട്. മക്കള്‍ക്ക് ഷെയര്‍ കൊടുത്തപ്പോള്‍ അതില്‍ ഒരു ഭാഗം ജോയസിനും കിട്ടി. അന്ന് ഈ ഭൂമിയെ പറ്റി എല്‍ഡിഎഫുപോലും പരാതി ഉന്നയിച്ചിരുന്നില്ലെന്ന് എംഎം മണി പറഞ്ഞു.

അതേസമയം എംഎം മണിയുടെ പ്രസ്താവനയോട്  പ്രതികരിക്കാന്‍ എംപിയും കുടുംബവും തയ്യാറായിട്ടില്ല. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി ശരിയായ മാനദണ്ഡം പാലിച്ചല്ലെന്ന കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ സബ്കളക്ടര്‍ ഉത്തരവിട്ടിരുന്നു. ജൂലായ് 24ന് രേഖകളുമായി ഹാജരാകണമെന്ന് അദ്ദേഹത്തിന് സബ്കളക്ടര്‍ നോട്ടീസ് അയച്ചിരുന്നു. ഇനിയുള്ള സിറ്റിങ്ങുകളില്‍ കൃത്യമായ രേഖകള്‍ എംപി സമര്‍പ്പിക്കേണ്ടതുണ്ട്. ഈ  സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്നും വിലയിരുത്തല്‍ ഉണ്ട്. ഭൂമിയുടെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാവാം ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും വിലയിരുത്തല്‍ ഉണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com