നടനും സംവിധായകനുമായ ഒ രാമദാസ് അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം
നടനും സംവിധായകനുമായ ഒ രാമദാസ് അന്തരിച്ചു

ഒല്ലൂർ: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മരത്താക്കര ഒറോംപുറത്ത് നാരായണിയമ്മയുടെയും  കണ്ടെംകാവിൽ കുട്ടപ്പൻ നായരുടെയും മകനാണ്. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ.  വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവർ മക്കളും മോഹനൻ, സുഭാഷ് എന്നിവർ മരുമക്കളുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com