നടിയെ ആക്രമിച്ച കേസ് വിചാരണയ്ക്ക് പ്രത്യേത കോടതി: ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി

നടിയെ ആക്രമിച്ച കേസ് വിചാരണയ്ക്ക് പ്രത്യേത കോടതി: ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി. തൃശൂര്‍ ജില്ലയിലേക്ക് വിചാരണ മാറ്റണമെന്നാണ് നടിയുടെ ആവശ്യം. 

വനിത ജഡ്ജി അധ്യക്ഷയായ കോടതിയില്‍ വിചാരണ നടത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നടി നല്‍കിയ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com