പ്രശ്‌നമുണ്ടാകുമ്പോള്‍ മറുവശത്ത് എപ്പോഴും എസ്എഫ്‌ഐ ഉണ്ടാകും; പി. രാജുവിനെ അനുകൂലിച്ച് എഐഎസ്എഫ്

മഹാരാജാസ് കോളജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ വിഷയത്തില്‍ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ അനുകൂലിച്ച് എഐഎസ്എഫ്  
പ്രശ്‌നമുണ്ടാകുമ്പോള്‍ മറുവശത്ത് എപ്പോഴും എസ്എഫ്‌ഐ ഉണ്ടാകും; പി. രാജുവിനെ അനുകൂലിച്ച് എഐഎസ്എഫ്

ഹാരാജാസ് കോളജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ വിഷയത്തില്‍ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ അനുകൂലിച്ച് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നം ഉണ്ടാകുബോള്‍ മറു വശത്തു എല്ലായ്‌പോഴും എസ്എഫ്‌ഐ ഉണ്ടാകുമെന്ന് എഐഎസ്ഫ് ജില്ലാ സെക്രട്ടറി പി.എ അസ്‌ലം ആരോപിച്ചു. 

എസ്എഫ്‌ഐ ഏകസംഘടനാവാദപരമായ നിലപാടാണ് പിന്തുടരുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നം ഉണ്ടാകുമ്പോള്‍ മറു വശത്ത് എല്ലായ്‌പോഴും എസ്എഫ്‌ഐ ഉണ്ടാകും. മഹാരാജാസ് കോളജില്‍ പോലും ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ പരമായ രാഷ്ട്രീയമാണ് കോളേജില്‍ ഉണ്ടാകേണ്ടതെന്നും അതിനു എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ സാഹചര്യം ഉണ്ടാക്കണമെന്നു എഐസ്എഫ് പറഞ്ഞു

എസ്എഫ്‌ഐക്കെതിരെയുള്ള പി.രാജുവിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ആരോപണവുമായി എഐഎസ്എഫും രംഗത്തെത്തിയിരിക്കുന്നത്. കലാലയങ്ങളില്‍ ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളെ എസ്എഫ്‌ഐ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു പി.രാജുവിന്റെ വിമര്‍ശനം. ഇതിന്റെ പരിണിതഫലമാണ് വര്‍ഗീയ ശക്തികള്‍ കോളജുകളില്‍ പിടിമുറുക്കുന്നതെന്നും പി.രാജു പറഞ്ഞിരുന്നു. മഹാരാജാസ് കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളിജിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കണം എന്നും രാജു ആവശ്യപ്പെട്ടിരുന്നു. രാജുവിന്റെ നിലപാട് വര്‍ഗീയ ശക്തികളെ സഹായിക്കുന്നതാണ് എന്ന വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു. 

പ്രസ്താവന അനവസരത്തിലുള്ളതാണെന്നും ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറിയുടെ നിലപാടല്ല പാര്‍ട്ടി ഔദ്യോഗിക നിലപാട് എന്നും കാനം വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് എതിരെ ജനവികാരം ഉയരുകയാണ്. ഈ പശ്ചാതലത്തില്‍ എന്തെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നതാണെന്നും കാനം പറഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിന് വ്യത്യസ്തമായ നിലപാടുമായു എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com