പ്രീതാ ഷാജിയുടെ വീടൊഴിപ്പിക്കല്‍: സര്‍ക്കാരിന് വിമര്‍ശനം, ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ നിയമസംവിധാനം തകരുമെന്ന് ഹൈക്കോടതി

പ്രീതാ ഷാജിയുടെ വീടൊഴിപ്പിക്കല്‍: സര്‍ക്കാരിന് വിമര്‍ശനം - ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ നിയമസംവിധാനം തകരുമെന്ന് ഹൈക്കോടതി
പ്രീതാ ഷാജിയുടെ വീടൊഴിപ്പിക്കല്‍: സര്‍ക്കാരിന് വിമര്‍ശനം, ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ നിയമസംവിധാനം തകരുമെന്ന് ഹൈക്കോടതി

കൊച്ചി: പ്രീതാ ഷാജിയുടെ വീടൊഴിപ്പിക്കുന്നതിനുള്ള കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ  രൂക്ഷവിമര്‍ശനം. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ നിയമസംവിധാനം തകരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ റിപ്പബ്ലിക്ക് രാജ്യമാണെന്ന് വാദത്തിനിടെ ഓര്‍മ്മിപ്പിച്ച കോടതി അനിഷ്ടനടപടികള്‍ ഇല്ലാതാക്കാന്‍ മുന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു.  

ഉത്തരവ് നടപ്പാക്കാന്‍ സാവാകാശം വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. പാവപ്പെട്ട സ്ത്രീയെന്നും ഒരുമാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.  

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്ന  കൊച്ചി ഇടപ്പള്ളിയിലെ പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ബാങ്ക് ലേലം ചെയ്ത് വിറ്റിരുന്നു. എന്നാല്‍ പ്രീതാ ഷാജിയും കുടുംബവും വീടൊഴിയാതിരുന്നതിനെ തുടര്‍ന്ന് ലേലത്തില്‍ വീട് വാങ്ങിയ ആള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീടൊഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. 

1994ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. എങ്ങനെയെങ്കിലും 50 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ കയ്യൊഴിഞ്ഞുവെന്നാണ് പ്രീതയുടെ വാദം.പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ അടക്കം നിരവധി പേര്‍ പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com