ലൈംഗിക പീഡന പരാതി: കീഴടങ്ങാന്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഓര്‍ത്തഡോക്‌സ് സഭ

ലൈംഗിക പീഡനപരാതിയില്‍ കീഴടങ്ങാനുള്ള നിര്‍ദേശം വൈദികര്‍ക്ക് നല്‍കിയതായി സഭാ നേതൃത്വം
ലൈംഗിക പീഡന പരാതി: കീഴടങ്ങാന്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഓര്‍ത്തഡോക്‌സ് സഭ


കോട്ടയം: ലൈംഗിക പീഡനപരാതിയില്‍ കീഴടങ്ങാനുള്ള നിര്‍ദേശം വൈദികര്‍ക്ക് നല്‍കിയതായി സഭാ നേതൃത്വം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഓര്‍ത്തഡോക്‌സ് സഭ ട്രസ്റ്റി പ്രതികരിച്ചു. ലൈംഗിക പീഡനപരാതിയില്‍ ഫാ.ജെയ്‌സ്.കെ.ജോര്‍ജ്ജ്, ഫാ.എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. 

ഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതില്‍ ഇന്നലേയും പോലീസ് മൊഴിയെടുത്തിരുന്നു. അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. വൈദികരെല്ലാം ഒളിവിലാണ്.

ലൈംഗിക പീഡനക്കേസില്‍ വൈദികര്‍ക്കെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അഭിഭാഷകര്‍ മുഖേന വൈദികര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കീഴടങ്ങുന്ന ദിവസം ജാമ്യം അനുവദിക്കണമെന്ന വൈദികരുടെ ആവശ്യവും കോടതി തള്ളിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com