വയലാറില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ ആ പോരാളി ഇനിയില്ല; സഖാവ് ബാലയില്‍ പ്രഭാകരന് അന്ത്യാഞ്ജലി

വയലാര്‍ രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ലാല്‍സലാം വിളിക്കാന്‍ സഖാവ് ബാലയില്‍ പ്രഭാകരന്‍(94) ഇനിയില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
വയലാറില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ ആ പോരാളി ഇനിയില്ല; സഖാവ് ബാലയില്‍ പ്രഭാകരന് അന്ത്യാഞ്ജലി

ആലപ്പുഴ: വയലാര്‍ രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ലാല്‍സലാം വിളിക്കാന്‍ സഖാവ് ബാലയില്‍ പ്രഭാകരന്‍(94) ഇനിയില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍  ചേര്‍ത്തല താലൂക്ക് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പുന്നപ്ര-വയലാര്‍ സമരത്തെ തുടര്‍ന്ന് ജയില്‍വാസമനുഭവിച്ചു. കുടികിടപ്പ് സമരത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഭാര്യ: സരസമ്മ. മക്കള്‍ ബിന്ദുനാഥ്, സിനി, ശ്രീകല, പ്രിറ്റ്, അജി, തില്‍സ, പരേതനായ ശ്രീറാം.

ആ ചിത്രം മറക്കുന്നതെങ്ങനെ?

പ്രായധിക്യം വകവയ്ക്കാതെ വികാരഭരിതനായി രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന അദ്ദേഹത്തെ പുതുതലമുറ മറക്കുന്നതെങ്ങനെയാണ്. സഖാവ് ബി വിയുടെ ഉള്ളിലെ വിപ്ലവജ്വാല അണയാത്ത ചിത്രമാണ് ജനയുഗം ഫോട്ടോഗ്രാഫറായ കൃഷ്ണപ്രകാശ് കഴിഞ്ഞ വയലാര്‍ ദിനത്തില്‍ പകര്‍ത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. ഒരു കാലഘട്ടത്തിന്റെ മുഖത്തെഴുത്തായിരുന്നു അത്. 

വാരിക്കുന്തവുമായി ഇരുപത്തിരണ്ടാം വയസ്സില്‍ സഖാവ് പ്രഭാകരനൊപ്പം വയലാറിലേക്ക് പോയവരില്‍ പലരുംകൊല്ലപ്പെട്ടു. പ്രഭാകരനുള്‍പ്പെടുന്ന സംഘം പൊലീസിന്റെ പിടിയിലുമായി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ താടിയെല്ല് തകര്‍ന്നുവെങ്കിലും ബാലയില്‍ പ്രഭാകരന്റെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ല. എല്ലാ ഓര്‍മ്മദിനത്തിലും സഖാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനായി അദ്ദേഹം മകളുമായി വയലാറിലെ രക്തസാക്ഷിസ്മാരകത്തിലെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com