വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറി;യുവതിയുടെ മതവിശ്വാസം ദുരുപയോഗം ചെയ്തുവെന്നും ഹൈക്കോടതി

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ സഭ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറി;യുവതിയുടെ മതവിശ്വാസം ദുരുപയോഗം ചെയ്തുവെന്നും ഹൈക്കോടതി

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ സഭ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെറുമാറി. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാവില്ല. യുവതിയുടെ മതവിശ്വാസം വൈദികര്‍ ദുരുപയോഗം ചെയ്തു. വൈദികര്‍ യുവതിക്ക് മേവല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയുന്നവരാണെന്നും കോടതി കുറ്റപ്പെടുത്തി. കേസില്‍ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി സഭയിലെ നാല് വൈദികര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതില്‍ മൂന്ന് വൈദികരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്.  കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

ബലാത്സംഗക്കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ വൈദികര്‍ക്കെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കും. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് കോടതിയുടെ നീരീക്ഷണം. സര്‍ക്കാര്‍ മുന്നോട്ട് വെച്ചവാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ്് ചെയ്യാനുള്ള തെളിവുകള്‍ എല്ലാം ലഭിച്ചിരുന്നതായി െ്രെകംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ജാ്മ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

അതേസമയം വൈദികര്‍ ഇന്ന് കീഴടങ്ങാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. തിരുവല്ല ്രൈകംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയോ ആവും കീഴടങ്ങിയേക്കുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com