സിപിഎമ്മിന്റെ സംസ്‌കൃത സംഘം വരുന്നു; ലക്ഷ്യം സംഘപരിവാര്‍ പുരാണങ്ങളെ ഹിന്ദുത്വവത്കരിക്കുന്നത് തടയല്‍

സംഘപരിവാര്‍ അജണ്ടയെ പ്രതിരോധിക്കുന്നതിനായിട്ട് വരുന്ന ഇടതുപക്ഷ-പുരോഗമന കൂട്ടായ്മയാണ് സംസ്‌കൃത സംഘം
സിപിഎമ്മിന്റെ സംസ്‌കൃത സംഘം വരുന്നു; ലക്ഷ്യം സംഘപരിവാര്‍ പുരാണങ്ങളെ ഹിന്ദുത്വവത്കരിക്കുന്നത് തടയല്‍

തിരുവനന്തപുരം: സംഘപരിവാര്‍ ശക്തികള്‍ പുരാണേതിഹാസങ്ങളേയും സംസ്‌കൃത ഭാഷയേയും ഹിന്ദുത്വവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് സംസ്‌കൃത സംഘം വരുന്നു. സംഘപരിവാര്‍ അജണ്ടയെ പ്രതിരോധിക്കുന്നതിനായിട്ട് വരുന്ന ഇടതുപക്ഷ-പുരോഗമന കൂട്ടായ്മയാണ് സംസ്‌കൃത സംഘം. 

കക്ഷിരാഷ്ട്രീയത്തിന് അതീതമായിട്ടുള്ള കൂട്ടായ്മയായിരിക്കും സംസ്‌കൃത സംഘം എങ്കിലും സിപിഎമ്മിന്റെ നിര്‍ലോഭമായ പിന്തുണ സംഘത്തിനുണ്ടായിരിക്കും. സെപ്തംബറോടെ സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്തിയായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. 

ഇടതുപക്ഷ ചിന്താഗതിക്കാരായ അക്കാദമിക് വിദഗ്ധര്‍ക്ക് പുറമെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധമുള്ളവരും അടങ്ങുന്ന, സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മയാണ് സംസ്‌കൃത സംഘത്തിലൂടെ ലക്ഷ്യമിടുന്നത്. 

ആര്‍എസ്എസിന് സമാനമായി കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം നടത്തുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഡോ.വി.ശിവദാസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com