സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെഎസ്ആര്‍ടിസി; വരുമാനം ഉയരുമെന്ന് തച്ചങ്കരി 

കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകള്‍ വ്യാപകമായി വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനും ആലോചന
സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെഎസ്ആര്‍ടിസി; വരുമാനം ഉയരുമെന്ന് തച്ചങ്കരി 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകള്‍ വ്യാപകമായി വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനും ആലോചന. പദ്ധതിക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. 

കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്ന് നേരത്തെ മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നത്.

ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് ബസുകള്‍ അടക്കം വാടകയ്ക്ക് എടുത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചിരുന്നു. നിലവില്‍ സ്‌കാനിയ ബസുകളും വാടകയ്ക്ക് എടുത്ത് കെ.എസ്.ആര്‍.ടിസി സര്‍വീസ് നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com