കന്യാസ്ത്രീക്കെതിരേ പരാതിയുമായി ജലന്ധര്‍ ബിഷപ്പിന്റെ പ്രതിനിധി; സ്വീകരിക്കാതെ ഡി.ജി.പി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th July 2018 08:56 PM |
Last Updated: 12th July 2018 08:56 PM | A+A A- |

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരേ പരാതിയുമായി ജലന്ധര്‍ ബിഷപ്പിന്റെ പ്രതിനിധി ഡി.ജി.പി.യെ കണ്ടു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഏകപക്ഷീയമായി അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന്റെ പ്രതിനിധി ഫാ. പീറ്റര്‍ ആണ് ഡി.ജി.പി.യെ കണ്ടത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ ഡി.ജി.പി തയ്യാറായില്ല. കോട്ടയം എസ്.പിക്കാണ് പരാതി നല്‍കേണ്ടതെന്ന് ഡി.ജി.പി വ്യക്തമാക്കി.