കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
By സമകാലികമലയാളം ഡെസ്ക് | Published: 12th July 2018 09:50 AM |
Last Updated: 12th July 2018 09:50 AM | A+A A- |

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബുധനാഴ്ച രാത്രി ചുരത്തിലെ മൂന്നാം വളവിലായിരുന്നു അപകടം. മൈസൂർ സ്വദേശി കുമാറാണ് മരിച്ചത്. ക്ലീനറായ രവിക്ക് അപടകത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്നു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ കുറ്റ്യാടി വഴിയാണ് കടന്നുപോകുന്നത്.