ഇനി ധൈര്യമായി കെഎസ്ആര്‍ടിസിക്ക് ടിക്കറ്റെടുത്തോളൂ; യാത്രക്കാരെ തണുപ്പിക്കാന്‍ 'ചില്‍ ബസ്'  ഉടന്‍ നിരത്തില്‍

എസിയുടെ തണുപ്പിലിരുന്ന് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും, കാസര്‍കോടേക്കും തിരിച്ചും സുഖമായി യാത്ര ചെയ്യാം. അടുത്തമാസം ആദ്യം മുതല്‍ ' ചില്‍ ബസ്' സര്‍വ്വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി
ഇനി ധൈര്യമായി കെഎസ്ആര്‍ടിസിക്ക് ടിക്കറ്റെടുത്തോളൂ; യാത്രക്കാരെ തണുപ്പിക്കാന്‍ 'ചില്‍ ബസ്'  ഉടന്‍ നിരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് സ്വകാര്യ എ സി ബസുകളെ   കാത്ത് നിന്ന് മുഷിയണ്ട. എസിയുടെ തണുപ്പിലിരുന്ന് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും, കാസര്‍കോടേക്കും തിരിച്ചും സുഖമായി യാത്ര ചെയ്യാം. അടുത്തമാസം ആദ്യം മുതല്‍ ' ചില്‍ ബസ്' സര്‍വ്വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി.

ഓരോ മണിക്കൂര്‍ ഇടവിട്ടാവും സര്‍വ്വീസുകള്‍ ഉണ്ടാവുക. ജന്റം പദ്ധതിയുടെ കീഴില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന 219 എസി ലോഫ്‌ളോര്‍ ബസുകളാണ് ചില്‍ ബസാവുന്നത്.പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് സര്‍വ്വീസ്.രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലാണ് രാത്രി സര്‍വ്വീസ് ഉണ്ടാവുക. രണ്ട് മണിക്കൂര്‍ ഇടവേളയിലാകും രാത്രിയാത്ര. ചില്‍ ബസുകള്‍ എല്ലാ ഡിപ്പോകളിലും കയറില്ല. തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് ഡിപ്പോകള്‍ കേന്ദ്രീകരിച്ചാകും ബസ് സര്‍വ്വീസുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com