കുമ്പസാര പീഡനം: യുവതി വൈദികനെ കാണാനെത്തിയതിനും ഫോണില്‍ സംസാരിച്ചതിനും തെളിവ്; ഫാ.ജോബ് മാത്യുവിനെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു

കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യുവിനെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു
കുമ്പസാര പീഡനം: യുവതി വൈദികനെ കാണാനെത്തിയതിനും ഫോണില്‍ സംസാരിച്ചതിനും തെളിവ്; ഫാ.ജോബ് മാത്യുവിനെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു

പന്തളം: കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യുവിനെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റാണ് റിമാന്റ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെ പന്തളത്തെ വീട്ടിലാണ് ഹാജരാക്കിയത്. അറസ്റ്റിലായ ജോബിന് എതിരെ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. വൈദികന്‍ യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ തെളിവുകളാണ് കണ്ടെത്തിയത്. ഫോണ്‍ വിളികളുടെ തെളിവുകള്‍ വീണ്ടെടുക്കാന്‍ ജോബിന്റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 

പരാതിക്കാരിയെ കുമ്പസരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ഓര്‍മ്മയില്ലെന്നും ജോബ് മജിസ്‌ട്രേറ്റിന് മുന്നില്‍ വ്യക്തമാക്കി. പരാതിക്കാരി വൈദികന്റെ താമസ സ്ഥലത്ത് എത്തിയതിനും തെളിവ് ലഭിച്ചു. ജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കന്‍ ജോബിനെ കൊണ്ടുവന്നപ്പോള്‍ കാത്തുനിന്ന ജനക്കൂട്ടം കൂക്കി വിളിച്ചു. 

കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ജോബ്. അതേസമയം കേസിലെ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസും ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ കീഴടങ്ങില്ല. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വൈദികരുടെ അഭിഭാഷകന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ലൈംഗീക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ. ജോബ് മാത്യൂ കീഴടങ്ങിയത്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചത് ഫാം ജോബ് മാത്യൂവാണെന്ന് യുവതി മൊഴി നല്‍കിയിരുന്നു.കീഴടങ്ങാന്‍ താന്‍ തയ്യാറെന്ന് ജോബ് മാത്യൂ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com