കുഴമ്പുരൂപത്തില്‍ 82 പവന്‍ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തി; പ്രതി പിടിയില്‍ 

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഖത്തറില്‍ നിന്നുമാണ് സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുത്തങ്ങ: വയനാട്ടില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണവേട്ട. കുഴമ്പുരൂപത്തിലുളള 82 പവന്‍ സ്വര്‍ണം പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് താമരശേരി സ്വദേശി വാവാട് മനാസിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

 അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഖത്തറില്‍ നിന്നുമാണ് സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയത്. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗലൂരുവില്‍ നിന്നും കേരളത്തിലേക്ക് വരും വഴിയാണ് പ്രതി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com