'അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താന്‍ മഷിനോട്ടം നടത്താവുന്നതാണ്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th July 2018 02:38 PM |
Last Updated: 13th July 2018 02:38 PM | A+A A- |

കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത പൊലീസിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അര്‍ജുന്റെയും നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല. പ്രതികള്‍ എവിടെ ഉണ്ടെന്നറിയാന്‍ മഷിനോട്ടം നടത്താവുന്നതാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പരിഹസിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അന്വേഷിച്ചു, കണ്ടെത്തിയില്ല.
സഖാവ് അഭിമന്യുവിന്റെ ഘാതകരെ ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അര്‍ജുന്റെയും നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല.
മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയം. അങ്ങനെയെങ്കില്‍ മടങ്ങിയെത്തും വരെ കാത്തിരിക്കാന്‍ തയ്യാര്‍. മറ്റു പ്രതികള്‍ എവിടെ ഉണ്ടെന്നറിയാന്‍ മഷിനോട്ടം നടത്താവുന്നതാണ്.
ഏതായാലും UAPA ചുമത്താനും അന്വേഷണം NIAയെ ഏല്പിക്കാനും ഉദ്ദേശ്യമില്ല.
വിപ്ലവം ജയിക്കട്ടെ!
വര്‍ഗീയത തുലയട്ടെ!!