നെടുമ്പാശേരിയില്‍ വിമാനം സ്ഥാനം തെറ്റിയിറങ്ങി; അപകടം കനത്ത മഴയെ തുടര്‍ന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th July 2018 08:24 AM |
Last Updated: 13th July 2018 08:24 AM | A+A A- |

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും സ്ഥാനം മറിയിറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
പുലര്‍ച്ചെ രണ്ട് മണിയോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് റണ്‍വേയില്‍ നിന്നും മാറി ഇറങ്ങിയത്. റണ്‍വേയിലെ ദിശ സൂചിപ്പിക്കുന്ന ലൈറ്റ് കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് കാണാന്‍ കഴിഞ്ഞില്ല.
പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. സ്ഥാനം തെറ്റി ഇറങ്ങിയ വിമാനം റണ്‍വേ ലൈറ്റില്‍ ഇടിച്ചു.