ഏകീകരണത്തിലൂടെ മോട്ടോർ വാഹന നികുതി പത്തു ശതമാനമായി ഉയരും, കേന്ദ്ര തീരുമാനം നടപ്പാക്കില്ലെന്ന് കേരളം

ഏകീകരണത്തിലൂടെ മോട്ടോർ വാഹന നികുതി പത്തു ശതമാനമായി ഉയരും, കേന്ദ്ര തീരുമാനം നടപ്പാക്കില്ലെന്ന് കേരളം
ഏകീകരണത്തിലൂടെ മോട്ടോർ വാഹന നികുതി പത്തു ശതമാനമായി ഉയരും, കേന്ദ്ര തീരുമാനം നടപ്പാക്കില്ലെന്ന് കേരളം

തി​രു​വ​ന​ന്ത​പു​രം: മോട്ടോ​ർ വാ​ഹ​ന നി​കു​തി ഏകീകരിക്കാനുള്ള കേന്ദ്ര നിർദേശത്തിലൂടെ നികുതി എട്ടു മുതൽ പത്തു ശതമാനം വരെ കൂടുമെന്ന് ​ഗതാ​ഗത മന്ത്രി എകെ ശശീന്ദ്രൻ. കേരളം ഈ നിർദേശം ന‍ടപ്പാക്കില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു.

മോട്ടോർ വാഹന നികുതി ഏകീകരിക്കാനുള്ള നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ഗ​രി​ക്ക്​ കേരളം കത്തുനൽകിയിട്ടുണ്ട്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ഭാ​ര​മു​ണ്ടാ​കു​ന്ന നി​ർ​ദേ​ശം സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കി​ല്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. കേ​ന്ദ്ര നീ​ക്കം സം​സ്​​ഥാ​ന​ത്തി​ന്റെ അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി​യു​മാ​ണെ​ന്നും​ മ​ന്ത്രി പ​റ​ഞ്ഞു. 

ഇ​രു​ച​ക്ര​വാ​ഹ​നം, ഒാട്ടോ​റി​ക്ഷ, അ​ഞ്ച്​ ല​ക്ഷം രൂ​പ​ക്കു​താ​ഴെ​യു​ള്ള കാ​റു​ക​ൾ എ​ന്നി​വ​ക്ക്​ ആ​റ്​ ശ​ത​മാ​ന​മാ​ണ്​ സം​സ്​​ഥാ​ന നി​കു​തി. ഏകീകരിക്കുന്നതിലൂടെ ഇത് എ​ട്ട്​-10 ശ​ത​മാ​നം വ​രെ​യാ​യി ഉ​യ​രും. ആ​ഡം​ബ​ര കാ​ർ ഉ​ൾ​പ്പെ​ടെ 20 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി 20ൽ ​നി​ന്ന്​ 12 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നാ​ണ്​ കേ​ന്ദ്ര നി​ർ​ദേ​ശം. നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ​ കേ​ന്ദ്രം ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. 

ഭ​ര​ണ​ഘ​ട​ന​യി​ലും കേ​ന്ദ്ര മോട്ടോർ വാ​ഹ​ന നി​യ​മ​ത്തി​ലും മാ​റ്റം വ​രു​ത്തി​യാ​ലേ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​കൂ. ​ഗുവാഹതിയിൽ പങ്കെടുത്ത യോ​ഗത്തിന്റെ തീരുമാനപ്രകാരം നികുതി ഏകീകരിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. പതിനൊന്നു മ​ന്ത്രി​മാ​ർ മാ​ത്രം പ​​െ​ങ്ക​ടു​ത്ത യോ​ഗ തീ​രു​മാ​നം ഗ​താ​ഗ​ത​മ​ന്ത്രി​മാ​രു​ടെ പൊ​തു തീ​രു​മാ​നം എ​ന്ന രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും ശശീന്ദ്രൻ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com