ഒടുവില്‍ അനുമതി ; 19 ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും

റേഷന്‍ പ്രതിസന്ധി, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും
ഒടുവില്‍ അനുമതി ; 19 ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം അനുവദിച്ചു. ഈ മാസം 19 ന് പ്രധാനമന്ത്രിയെ കാണാനാണ് അനുമതി നല്‍കിയത്. കേരളത്തില്‍ നിന്നുള്ള സംഘമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്.  പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദര്‍ശനാനുമതി സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. 

റേഷന്‍ പ്രതിസന്ധി, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റേഷന്‍ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ല്‍കിയിരുന്നില്ല. 

നേരത്തെ നാലു തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ നടപടി ഏറെ വിവാദമായിരുന്നു. മോദിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com