കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; ഉറപ്പുനല്‍കി  വിഎസിന് റെയില്‍വെ മന്ത്രിയുടെ കത്ത്

പദ്ധതി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്‍   റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടിരുന്നു
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; ഉറപ്പുനല്‍കി  വിഎസിന് റെയില്‍വെ മന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്‍   റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കിയത്. 

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വിഎസ് മന്ത്രിയെ കണ്ടിരുന്നു. ഗോവയിലെ ഓഫീസില്‍ നേരിട്ടെത്തിയാണ് വിഎസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അന്നുതന്നെ വിഎസിന് ഗോയല്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com