സഭാനേതൃത്വം വേട്ടക്കാരുടെ സംരക്ഷകരായി; വിശ്വാസത്തിന്റെ മറപിടിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തുറന്നുകാട്ടണം:  എഐവൈഎഫ്

കത്തോലിക്കസഭയിലെ ജലന്ധര്‍ മെത്രാനെതിരെയും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെയും ഉയര്‍ന്ന സ്ത്രീ പീഡനത്തെ കുറിച്ചുള്ള പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് എഐവൈഎഫ് 
സഭാനേതൃത്വം വേട്ടക്കാരുടെ സംരക്ഷകരായി; വിശ്വാസത്തിന്റെ മറപിടിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തുറന്നുകാട്ടണം:  എഐവൈഎഫ്

തിരുവനന്തപുരം: കത്തോലിക്കസഭയിലെ ജലന്ധര്‍ മെത്രാനെതിരെയും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെയും ഉയര്‍ന്നു വന്ന സ്ത്രീ പീഡനത്തെ കുറിച്ചുള്ള പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് എഐവൈഎഫ്.  കോടതി തന്നെ വേട്ടക്കാര്‍ എന്ന്  വിശേഷിപ്പിച്ച  വൈദികരെ തള്ളിപ്പറയാനും പീഡനത്തിന് ഇരയായ  സ്ത്രീയുടെ കൂടെ നില്‍ക്കാനും ബാധ്യതയുള്ള സഭാ നേതൃത്വം ഈ കാര്യത്തില്‍ സ്വീകരിക്കുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു. 

വേട്ടക്കാരുടെ സംരക്ഷകരായി  സഭാനേതൃത്വം  മാറുന്നു എന്ന വിമര്‍ശനം ഗൗരവമായി  എടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. സ്ത്രീവിരുദ്ധമായ സമീപനമല്ല സഭാനേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. മതവിശ്വാസത്തിന്റെ മറപിടിച്ച് പ്രതികളെ  സംരക്ഷിക്കാന്‍  ആര് ശ്രമിച്ചാലും അത് തുറന്ന് കാണിക്കേണ്ടത്  ജനാധിപത്യസമൂഹത്തിന്റെയും  വിശ്വാസികളുടെയും ഉത്തരവാദിത്തമാണ്.

രണ്ട് കേസിനകത്തും പരാതിക്കാരികള്‍ക്കെതിരെ നടന്നത് ലൈംഗിക പീഡനം ആണെന്ന് വ്യക്തമായിരിക്കെ ഈ കേസിനെ ഗൗരവത്തില്‍ കാണാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സമഗ്രമായ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും എഐവൈഎഫ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com