ഒരുനാള്‍ രാമായണം കത്തിക്കണമെന്ന് പറഞ്ഞു, പിന്‍ഗാമികള്‍ പഠിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു: അക്കിത്തം 

അരനൂറ്റാണ്ടിനു മുന്‍പ് ഒരു മഹാസാഹിത്യകാരന്‍ രാമായണം കത്തിക്കണമെന്നു വിളിച്ചു പറഞ്ഞപ്പോള്‍ ഇന്ന് അയാളുടെ പിന്‍ഗാമികള്‍ രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് അക്കിത്തം 
ഒരുനാള്‍ രാമായണം കത്തിക്കണമെന്ന് പറഞ്ഞു, പിന്‍ഗാമികള്‍ പഠിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു: അക്കിത്തം 

കോഴിക്കോട്: സിപിഎമ്മുമായി ബന്ധപ്പെട്ട രാമായണവിവാദത്തില്‍ പ്രതികരണവുമായി കവി അക്കിത്തം. അരനൂറ്റാണ്ടിനു മുന്‍പ് ഒരു മഹാസാഹിത്യകാരന്‍ രാമായണം കത്തിക്കണമെന്നു വിളിച്ചു പറഞ്ഞപ്പോള്‍ ഇന്ന് അയാളുടെ പിന്‍ഗാമികള്‍ രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് അക്കിത്തം പറയുന്നു. ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണ്. കെ.ദാമോദരനെപ്പോലെ ചിലര്‍ അത്തരത്തില്‍ ചിന്തിച്ചവരാണ്. 

എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ കഴിയുന്നിടത്തോളം ഈ സംസ്‌കൃതിയെ അവഹേളിക്കാനാണു ശ്രമിച്ചതെന്നും അക്കിത്തം പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എ.കൃഷ്ണന്‍ നവതിയാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com