വായ്പാ തട്ടിപ്പിന് പിന്നാലെ സിപിഎം നേതാക്കളുടെ ഭീഷണി; പ്രതികളെ അറസ്റ്റുചെയ്തില്ല; നീതി തേടി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം

സിപിഎം പ്രാദേശിക നേതാവിന്റെ കുടുംബം നടത്തിയ വായ്പാ തട്ടിപ്പിനെ ചൊല്ലി കൊല്ലം ശക്തികുളങ്ങര പൊലീസ സ്റ്റേഷന് മുന്നില്‍ ഉപരോധസമരവുമായി നാലുസ്ത്രീകള്‍
വായ്പാ തട്ടിപ്പിന് പിന്നാലെ സിപിഎം നേതാക്കളുടെ ഭീഷണി; പ്രതികളെ അറസ്റ്റുചെയ്തില്ല; നീതി തേടി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം

ശക്തികുളങ്ങര: സിപിഎം പ്രാദേശിക നേതാവിന്റെ കുടുംബം നടത്തിയ വായ്പാ തട്ടിപ്പിനെ ചൊല്ലി കൊല്ലം ശക്തികുളങ്ങര പൊലീസ സ്റ്റേഷന് മുന്നില്‍ ഉപരോധസമരവുമായി നാലുസ്ത്രീകള്‍. രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മണിക്കൂറിലേറെയാണ് സ്ത്രീകള്‍ പ്രതിഷേധം ഇരുന്നത്. ആദ്യഘട്ടത്തില്‍ തിരിഞ്ഞുനോക്കാതിരുന്ന ഉദ്യോഗസ്ഥര്‍ സംഭവം വാര്‍ത്തയായിതിന് പിന്നാലെ സമരക്കാരുമായി ചര്‍ച്ച നടത്തുകയായിരുന്നു. 

കേസ് രജിസ്റ്റര്‍ ചെയ്ത് 17 ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധം. കൊല്ലം കുരീപ്പുഴ സ്വദേശി ആമിനയും കുടുംബവുമാണ് പ്രതിഷേധിക്കുന്നത്.  ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ തുടരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആമിന മപറഞ്ഞു. മക്കള്‍ പഠിക്കുന്ന സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയതായും കുഞ്ഞുങ്ങള്‍ ഒറ്റയ്ക്കാണ് സ്‌കൂളില്‍ പോകുന്നതെന്ന് ഓര്‍മ വേണമെന്നും ഭീഷണിപ്പെടുത്തിയതായി ആമിന പറയുന്നു. ആമിനയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വ്യാജ ഒപ്പിട്ടുമായിരുന്നു വായ്പാ തട്ടിപ്പ്. ഉപരോധസമരത്തിനിടെ എസ്‌ഐ പരാതിക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആരോപണ വിധേയര്‍ മുന്‍കൂര്‍ ജാമ്യം നേടിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് അറിയിച്ചതിനെ തുടര്‍ന്ന്  ആ കുടുംബം സമരം അവസാനിപ്പിക്കുകയായിരുന്നു

തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്തും വ്യാജ ഒപ്പിട്ടും വിധവയായ വീട്ടമ്മയുടെ പേരില്‍ ഒന്‍പതര ലക്ഷം രൂപ വായ്പ എടുത്ത സംഭവത്തില്‍ ശശിധരനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. സംഭവത്തില്‍  എസ്.ശശിധരന്റെ ഭാര്യയും കുടുംബശ്രീ എഡിഎസുമായ ജയശ്രീയെയും മറ്റ് കുടുംബാംഗങ്ങളെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com