മതം തോറ്റു സ്വാതന്ത്ര്യം ജയിച്ചു; ബന്ധുക്കളുടെ അന്ധമായ മതവിശ്വാസം കാരണം സഹോദരിമാര്‍ വീടുവിട്ടിറങ്ങി: പിന്തുണയുമായി കോടതിയും

ബന്ധുക്കളുടെ അന്ധമായ മതവിശ്വാസംകൊണ്ട് വീര്‍പ്പ് മുട്ടിയപ്പോള്‍ ആ സഹോദരിമാര്‍ വീടുവിട്ടിറങ്ങി
മതം തോറ്റു സ്വാതന്ത്ര്യം ജയിച്ചു; ബന്ധുക്കളുടെ അന്ധമായ മതവിശ്വാസം കാരണം സഹോദരിമാര്‍ വീടുവിട്ടിറങ്ങി: പിന്തുണയുമായി കോടതിയും

ബന്ധുക്കളുടെ അന്ധമായ മതവിശ്വാസംകൊണ്ട് വീര്‍പ്പ് മുട്ടിയപ്പോള്‍ ആ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. മതമല്ല, സ്വാതന്ത്ര്യമാണ് എല്ലാത്തിനും മുകളിലെന്ന തിരിച്ചറിവില്‍. മുട്ടം സ്വദേശിയായ 20കാരിയും സഹോദരിയുമാണ് മതപരമായി ജീവിക്കാനുള്ള വീട്ടുകാരുടെ അമിത നിര്‍ബന്ധം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയത്. തങ്ങള്‍ക്ക് സ്വതന്ത്രരാരയി  ജീവീക്കാനാണ് താത്പര്യമെന്ന യുവതികളുടെ ആവശ്യം കോടതിയും അംഗീകരിച്ചതോടെ മതം തോല്‍ക്കുകയും സ്വാതന്ത്ര്യം ജയിക്കുകയും ചെയ്തു. 

വീടുവിട്ടിറങ്ങേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് സഹോദരിമാരില്‍ മൂത്തയാള്‍ പറയുന്നതിങ്ങനെ: ഞങ്ങളുടേത് യാഥാസ്ഥിതിക വിശ്വാസം പുലര്‍ത്തുന്ന വീടാണ്. പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതി വച്ചുപുലര്‍ത്തുന്നതിനും വല്ലാത്ത നിയന്ത്രണങ്ങള്‍. അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞാന്‍ സഹേദരിയേയും കൂട്ടി വീടുവിട്ടു. ഇനി ജോലി ചെയ്യണം. ജീവിക്കാനുള്ള വക സ്വന്തമായി കണ്ടുപിടിക്കണം. സഹോദരിയെ പഠിപ്പിക്കണം,അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നേക്കണം. 

കോടതിയിലും പൊലീസ് സ്റ്റേഷനിലും ഇവര്‍ ജീവിതത്തില്‍ ആദ്യമായി കയറുകയാണ്. പക്ഷേ അതിന്റെ പരിഭ്രാന്തിയൊന്നുമില്ല. സംസാരിക്കുമ്പോള്‍ കണ്ണ് നിറയുന്നുവെങ്കിലും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍. ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ എറണാകുളത്ത് ഒരു വനിത ഹോസ്റ്റലില്‍ ഉണ്ടെന്ന് കണ്ടെത്തി. നേരിട്ട് കോടതിയില്‍ ഹാജരാകാമെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അങ്ങനെ വെള്ളിയാഴ്ച രാവിലെ ഇവര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ശ്രീകുമാറിന്റെ മുന്നില്‍ ഹാജരായി. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് സ്വന്തം നിലയില്‍ ജീവിക്കാനാണ് താത്പര്യമെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി ഇവരെ വിട്ടയക്കുകയായിരുന്നു. 

മൂത്ത പെണ്‍കുട്ടി ബി.എസ്.സി കെമിസ്ട്രി ബിദുദ ധാരിയാണ്. അനിയത്തി ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയും. മതവിശ്വാസം അനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങള്‍ പിന്തുടരാത്തതിനും വീട്ടില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതായി ഇവര്‍ പറയുന്നു. അടുത്തിടെ മൂത്ത പെണ്‍കുട്ടിക്ക് വിവാഹാലോചന തുടങ്ങി. ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്ക കൂടിയപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചത്. യുക്തിവാദ ആശയത്തോ് ആഭിമുഖ്യം പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ ഒരുസംഘടനയിലും അംഗമല്ല. 

വീട്ടുകാരുടെ അന്ധമായ മതവിശ്വാസങ്ങള്‍ തിരുത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ സ്വയം തിരുത്താന്‍ തയ്യാറായി.ഇത് ആര്‍ക്കും എതിരല്ല,സ്വന്തം വിശ്വാസങ്ങള്‍ക്കൊപ്പം ജീവിക്കാനുള്ള പരിശ്രമം മാത്രം.ഇഷ്ടമില്ലാത്ത കല്യാണത്തില്‍പ്പെട്ട് ജീവിതം നശിച്ച ഒരുപാട് പേരെ അറിയാം. അങ്ങനെയുള്ള ജീവിതം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല-പെണ്‍കുട്ടി പറയുന്ന. 

കോടതി പരിസരത്തും പൊലീസ് സ്റ്റേഷനിലും അനുനയിപ്പിക്കാന്‍ എത്തിയ അമ്മയുടെയും ബന്ധുക്കളുടെയും വാക്കുകള്‍ ഈ സഹോദരിമാരെ പിന്തിരിപ്പിച്ചില്ല,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com