യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട് പുതുപ്പാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു
യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

താമരശേരി: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ കുരുവിളയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സന്തോഷെന്നയാള്‍ സ്ഥാപനത്തിലെ ഓഫീസിലെത്തി ഇയാളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com