'രാമായണം വായനേം പാര്‍ട്ടിക്കാര് ഏറ്റെടുത്തതോണ്ട് കര്‍ക്കടകം കൊഴുക്കും; ഇനി അസാരം കര്‍ക്കടകക്കഞ്ഞി വിതരണോം ആവാം'

സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്തകളില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ സേതു
'രാമായണം വായനേം പാര്‍ട്ടിക്കാര് ഏറ്റെടുത്തതോണ്ട് കര്‍ക്കടകം കൊഴുക്കും; ഇനി അസാരം കര്‍ക്കടകക്കഞ്ഞി വിതരണോം ആവാം'

സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്തകളില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ സേതു. 'ഇക്കുറി രാമായണം വായനേം പാര്‍ട്ടിക്കാര് ഏറ്റെടുത്തതോണ്ട് കര്‍ക്കടകം കൊഴുക്കുംന്നാ തോന്നണേ! ഇനി അസാരം കര്‍ക്കടകക്കഞ്ഞി വിതരണോം ആവാം, സൗജന്യായിട്ട് ' ഒരു മുത്തശ്ശിയുടെ ആത്മഗതം- സേതു ട്വിറ്ററില്‍ കുറിച്ചു. 

ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ തടായാന്‍ വേണ്ടി സിപിഎം രാമായണ മാസാചരണം നടത്തുമെന്നായിരുന്നു വാര്‍ത്തകള്‍. സിപിഎം മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാകും പരിപാടികള്‍ സംഘടിപ്പിക്കുകയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടതുപക്ഷ സഹയാത്രികരില്‍ നിന്നും മറ്റുമുയര്‍ന്നത്. സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് വെളിപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. 

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍.എസ്.എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതരും, അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സംഘടന പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയല്ലെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുടെ കോടിയേരി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com