അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; മകന്റെ മരണം അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th July 2018 08:03 AM |
Last Updated: 15th July 2018 08:03 AM | A+A A- |

പാലക്കാട്: വടക്കാഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. അച്ഛന് ഷോക്കേറ്റപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മകനും മരിച്ചത്.
കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍(55) മകന്‍ ശ്രേയസ്(12) എന്നിവരാണ് മരിച്ചത്. വീട്ടിലെ കംപ്രസ് മോട്ടറില്‍ നിന്നായിരുന്നു മോഹനന് ഷോക്കേറ്റത്. ഇത് കണ്ട് അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ മകനും ഷോക്കേല്‍ക്കുകയായിരുന്നു.