പാര്‍ട്ടിക്കുള്ളില്‍ രാവണയുദ്ധം; രാമായണമാസാചരണം കോണ്‍ഗ്രസും ഉപേക്ഷിച്ചു

പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ലാണ് രാമായണമാസം ആചരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം 
പാര്‍ട്ടിക്കുള്ളില്‍ രാവണയുദ്ധം; രാമായണമാസാചരണം കോണ്‍ഗ്രസും ഉപേക്ഷിച്ചു


തിരുവനന്തപുരം: രാമായണമാസം ആചരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാമായണമാസം ആചരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍, വിഎം സുധീരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നുയ

രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ നേരിടാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നുമായിരുന്നു മുരളധീരന്റെ പ്രതികരണം.

'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണു കോണ്‍ഗ്രസ് ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കാനുള്ള തീരുമാനം

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ 'കോണ്‍ഗ്രസ് പാരായണം' ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്താനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനാകുമെന്നുമായിരുന്നു കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ അറിയിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com