ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു; കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് കാറിലിടിച്ചു   

ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി
ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു; കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് കാറിലിടിച്ചു   

വയനാട്: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട  കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ചു. ഇന്നലെ രാവിലെ ബത്തേരി ട്രാഫിക് ജങ്ഷന് സമീപമാണ് സംഭവം. 

കാറിന് പിറകിലായി സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മുന്നില്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി. 

കുഴഞ്ഞുവീണ് ബസ് ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ക്കും അപകടത്തില്‍ നേരിയ പരിക്കുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com