കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

എഗ്മൂരില്‍ നിന്നുള്ള ട്രെയിന്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

കൊല്ലം : കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഉച്ചയ്ക്ക് 1.55 നാണ് സംഭവം. എഗ്മൂരില്‍ നിന്നുള്ള ട്രെയിന്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്. 

ട്രെയിന്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് തീപിടിക്കുകയായിരുന്നു. ട്രെയിനിന്റെ ബോഗികളില്‍ യാത്രക്കാരുണ്ടായിരുന്നു. അവരെയെല്ലാം ഉടന്‍ തന്നെ സുരക്ഷിതമായി മാറ്റി. ലോക്കോ പൈലറ്റുമാരെയും എഞ്ചിനില്‍ നിന്നും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com