രാമായണ മാസാചരണം : അനുകൂലിച്ച് ശശി തരൂര്‍ ; വേണ്ടെന്ന് വെച്ചത് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഉള്ളതിനാല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th July 2018 10:01 AM |
Last Updated: 17th July 2018 10:01 AM | A+A A- |

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ രാമായണ മാസാചരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപി. രാമായണ മാസം ആചരിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുള്ളതിനാലാണ് രാമായണ മാസാചരണം വേണ്ടെന്ന് വെച്ചത്. ബിജെപിയുടെ വര്‍ഗീയതയെ എങ്ങനെ ചെറുക്കാമെന്നാണ് പാര്‍ട്ടി ആലോചിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
നേരത്തെ സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും രാമായണ മാസാചരണ പരിപാടി നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ രംഗത്തെത്തുകയായിരുന്നു. രാമായണ മാസാചരണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.