അഭിമന്യൂവിനെ കൊന്നവരെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അന്വേഷണം കഴിവുളള ഏജന്‍സികളെ ഏല്‍പ്പിക്കണം: പൊലീസിനെതിരെ കെമാല്‍പാഷ

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ
അഭിമന്യൂവിനെ കൊന്നവരെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അന്വേഷണം കഴിവുളള ഏജന്‍സികളെ ഏല്‍പ്പിക്കണം: പൊലീസിനെതിരെ കെമാല്‍പാഷ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ. അഭിമന്യുവിനെ കൊന്നവരെ പിടിക്കാന്‍ കേരളാ പൊലീസിന് കഴിയുന്നില്ലെങ്കില്‍ അന്വേഷണം കഴിവുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് കെമാല്‍പാഷ ആവശ്യപ്പെട്ടു.

കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, സി.ബി.ഐ എന്നിവര്‍ അഭിമന്യു കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് നാണക്കേട് വിചാരിക്കേണ്ട. സര്‍ക്കാരിന്റെ ഭാഗമായ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് കൂടിയായ അഭിമന്യുവിനെ കൊന്നവരെ പിടിക്കാന്‍ പൊലീസ് ഇത്രയും വൈകുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കര്‍ശനമായ നടപടി സ്വീകരിച്ചില്ലായെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. നിയമവിരുദ്ധമെന്ന് കണ്ടാല്‍ യുഎപിഎ ചുമത്താം. അതിന് നിയമോപദേശത്തിന്റെ ആവശ്യമില്ല. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍, എസ്ഡിപിഐ നിരോധിക്കുക തന്നെ വേണമെന്നും കെമാല്‍പാഷ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com