കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി ചെയ്താല്‍ മതി ;  തച്ചങ്കരിയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

എംഡിയുടെ ഉത്തരവിനെതിരെ 32 വനിതകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്
കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി ചെയ്താല്‍ മതി ;  തച്ചങ്കരിയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി : കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് കോടതി ശരിവെച്ചു. എംഡിയുടെ ഉത്തരവിനെതിരെ 32 വനിത കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. 

ഇതോടെ ഇതര ഡ്യൂട്ടിയിലേക്ക് മാറിയ 32 വനിത കണ്ടക്ടര്‍മാര്‍ വീണ്ടും റൂട്ടിലേക്ക് പ്രവേശിക്കും. ക്ലാര്‍ക്കുമാരുടെ ഡ്യൂട്ടി സമയം എട്ടുമണിക്കൂറാക്കിയ തച്ചങ്കരിയുടെ ഉത്തരവും കോടതി അംഗീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com