മഴ കുറഞ്ഞു, ദുരിതം തുടരുന്നു, വെള്ളിയാഴ്ച വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്, കാറ്റിനും സാധ്യത

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്
മഴ കുറഞ്ഞു, ദുരിതം തുടരുന്നു, വെള്ളിയാഴ്ച വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്, കാറ്റിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ജനജീവിതം താറുമാറാക്കിയ കനത്ത മഴയ്ക്കു ശമനമായെങ്കിലും പലയിടങ്ങളിലെയും വെള്ളക്കെട്ട് തുടരുന്നു. തെക്കന്‍, മധ്യകേരളത്തിലെ തീരമേഖല വെള്ളത്തിനിടയിലാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളം ഇറങ്ങുന്ന മുറക്കേ ഇവരെ തിരിച്ചയയ്ക്കൂ. മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ ജാഗ്രത പാലിക്കുന്നുണ്ട്. 

വെള്ളിയാഴ്ച വരെ ശകതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

തിങ്കളാഴ്ച എറണാകുളത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 23 സെന്റിമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. 

വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com