ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം: ശശി തരൂരിനെതിരെ വീണ്ടും ബിജെപി പ്രതിഷേധം, പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെയുളള ബിജെപി പ്രതിഷേധം തുടരുന്നു
ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം: ശശി തരൂരിനെതിരെ വീണ്ടും ബിജെപി പ്രതിഷേധം, പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം:  ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെയുളള ബിജെപി പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് ശശിതരൂര്‍ പങ്കെടുത്ത പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ശശിതരൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കനത്ത സുരക്ഷാ സന്നാഹമാണ് പരിപാടിക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞദിവസം ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  ശശി തരൂര്‍ എംപിയുടെ ഓഫിസിന് നേര്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.പ്രതിഷേധവുമായി ശശി തരൂരിന്റെ ഓഫിസില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ഓഫിസിനു മുന്നില്‍ റീത്ത് വച്ചും യുവമോര്‍ച്ച പ്രതിഷേധിച്ചു.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറും എന്നായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍. പാകിസ്ഥാന്‍ ഇസ്ലാമിക മതരാജ്യമായിരിക്കുന്നതിനു സമാനമായ ആശയമാണ് ബിജെപി പിന്തുടരുന്നതെന്നും അതുകൊണ്ടുതന്നെ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറുമെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഇതിനോട് അകലം പാലിച്ചെങ്കിലും തരൂര്‍ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com