സഹോദരന് 5 കോടി, പീഡനത്തിനിരയായ കന്യാസ്ത്രീക്ക് മദര്‍ ജനറല്‍ പദവി; ഓഫറുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്‍ രംഗത്ത്
By സമകാലികമലയാളം ഡെസ്‌ക് | Published: 18th July 2018 03:48 AM |
Last Updated: 18th July 2018 03:48 AM | A+A A- |
കോട്ടയം: ജലന്ധര്‍ രുപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ വാഗ്ദാനങ്ങളുമായി ബിഷപ്പിന്റെ സഹോദരന്‍ രംഗത്ത്. കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപയും കന്യാസ്ത്രിയ്ക്ക് മദര്‍ ജനറല്‍ പദവിയും വാഗ്ദാനം ചെയ്താണ് ബിഷപ്പിന്റെ സഹോദരന്‍ രംഗത്തെത്തിയത്.
കേസ് പിന്‍വലിച്ചാല്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ നല്‍കാമെന്നും കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നുമാണ് വാഗ്ദാനം. കഴിഞ്ഞ 13നാണ് കന്യാസ്ത്രീയുടെ സഹോദരന്‍ നെല്ല് വില്‍ക്കുന്ന കാലടിയിലെ മില്ലുടമ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വന്നത്.
2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് പല തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. രണ്ടുവര്‍ഷത്തിനിടെ 13 തവണയിതാവര്‍ത്തിച്ചതായും കന്യാസ്ത്രീ പറഞ്ഞിരുന്നു.
ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും അന്വേഷണത്തെ സ്വതന്ത്രമായി നേരിടണമെന്നും ആവശ്യപ്പെട്ട് നിരവധി വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.