കോട്ടയം വഴിയുള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണങ്ങൾ നീ​ക്കി; പാലങ്ങളിലെ വേ​ഗ നി​യ​ന്ത്ര​ണം തുടരും

കോട്ടയം വഴിയുള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണങ്ങൾ നീ​ക്കി
കോട്ടയം വഴിയുള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണങ്ങൾ നീ​ക്കി; പാലങ്ങളിലെ വേ​ഗ നി​യ​ന്ത്ര​ണം തുടരും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണങ്ങൾ നീ​ക്കി. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്ത് റെ​യി​ല്‍​വേ മേ​ല്‍ പാ​ല​ങ്ങ​ള്‍ മു​ങ്ങി​പ്പോ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് റെ​യി​ല്‍​വേ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ബുധനാഴ്ചയോടെ നി​യ​ന്ത്ര​ണം നീ​ക്കി. പാ​ല​ങ്ങ​ളി​ല്‍ വേ​ഗ നി​യ​ന്ത്ര​ണം പാ​ലി​ക്കു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും റെ​യി​ല്‍​വേ അധികൃതർ അ​റി​യി​ച്ചു. ഇതനുസരിച്ച്  പാലങ്ങളിലൂടെ ട്രെയിനുകള്‍ മണിക്കൂറിൽ 20 കിലോമീറ്റർ വേ‌​​ഗ​ത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഈ നിയന്ത്രണം തുടരും. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ എ​ന്‍​ജി​നീ​യ​റിങ് വി​ഭാ​ഗം സ്ഥ​ല​ത്ത് ക്യാമ്പ് ചെ​യ്ത് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com