കോണ്‍വെന്റ് ജീവനക്കാരിയായ പതിനെട്ടു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോണ്‍വെന്റ് ജീവനക്കാരിയായ പതിനെട്ടു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ലൂര്‍ദ്മാതാ കോണ്‍വെന്റില്‍ ജോലിചെയ്യുന്ന ബിഹാറിലെ കിഷന്‍പൂര്‍ സ്വദേശിനി ശ്വേത അന്‍സിത (18) യെയാണ് കോണ്‍വെന്റിനോട് ചേര്‍ന്ന ബഥനി മഠത്തില്‍ ചൊവ്വാഴ്ച വൈകീട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുക്കള ജോലിക്കും മറ്റുമായി ഫെബ്രുവരിയിലാണ് ശ്വേത എത്തിയത്. വൈകീട്ട് നാലിന് ശേഷവും ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനാല്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മഠത്തിന്റെ അടുക്കള ഭാഗത്തായി ശ്വേതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ ബുധനാഴ്ച രാവിലെ നടക്കുമെന്ന് കമ്പളക്കാട് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com